1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. mcgrath names his pick between sacjin and lara

സച്ചിനോ ലാറയോ കൂടുതൽ അപകടകാരി ? മനസ്സ് തുറന്ന് മഗ്രാത്ത്

sachin
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റിങ്ങ് താരങ്ങളാണിന്ത്യയുടെ സച്ചിൻ ടെൻഡുൽക്കറും വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയും. ഇവരിൽ ആരാണ് മികച്ച താരമെന്നതിൽ ക്രിക്കറ്റ് ലോകം ഇപ്പോളും രണ്ട് തട്ടിലാണ്.ചിലർ സച്ചിനെ ചൂണ്ടികാണിക്കുമ്പോൾ മറ്റ് പലർക്കും അത് ലാറയാണ്. എന്നാൽ ഈ ക്കൂട്ടത്തിൽ ആരായിരുന്നു അപകടകാരിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ബൗളിങ്ങ് ഇതിഹാസമായ ഗ്ലെൻ മഗ്രാത്ത്.
 
ഇവരിൽ ഒരാളെ തിരഞ്ഞെടുക്കുന്നത് ദുഷ്‌കരമാണെന്നാണ് മഗ്രാത്ത് പറയുന്നത്. എന്നാൽ ഇതിൽ ഏതെങ്കിലും ഒരാളെ തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ താൻ ലാറയുടെ പേരാകും തിരഞ്ഞെടുക്കുകയെന്ന് മഗ്രാത്ത് പറയുന്നു. സച്ചിനെതിരെ പന്തെറിയുന്നതിനേക്കാൾ കഠിനമായിരുന്നു ലാറയ്‌ക്കെതിരെ പന്തെറിയുന്നത് എന്നാണ് മഗ്രാത്ത് പറയുന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൈഫിന് പുറകെ ധോണിക്ക് പിന്തുണയുമായി എൽ ബാലാജി