വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 18 ഏപ്രില്‍ 2020 (15:50 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ഗാംഗുലിയോ, ധോണിയോ, കോഹ്‌ലിയോ അല്ലെന്ന് ശ്രീശാന്ത്. ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആദ്യ ലോകകപ്പ് കിരീടം ഇന്ത്യയിൽ എത്തിച്ച കപിൽദേവ് ആണെന്ന് ശ്രീശാന്ത് പറയുന്നു, ഹലോ ലൈവിൽ സംസാരിക്കുമ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
2007ലെ ട്വന്റി20 ലോക കിരീടത്തിലെ ജയത്തില്‍ പങ്കാളിയായെങ്കിലും 2011ലെ ലോകകപ്പ് ജയമാണ് ഏറ്റവും പ്രിയപ്പെട്ടത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഞാൻ സമ്മർദ്ദത്തിലായപ്പോൾ എനിക്ക് ധൈര്യം നല്‍കിയത് സച്ചിനും യുവരാജ് സിങ്ങുമാണ്. സച്ചിന് വേണ്ടി ലോക കിരീടം ഉയര്‍ത്തണം എന്ന ഒറ്റ ലക്ഷ്യമാണ് ടീം അംഗങ്ങള്‍ക്ക് മുൻപിൽ ഉണ്ടായിരുന്നത്.
ഇനി ഐപിഎല്‍ കളിയ്ക്കാന്‍ അവസരം ലഭിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിയ്ക്കണം എന്നാണ് ആഗ്രഹം. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണ്. ബൗളര്‍ ബൂമ്ര. ധോണി ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണെന്നും ശ്രീശാന്ത് പറഞ്ഞു.