KL Rahul: 'ആർക്കാടാ എന്നെ മാറ്റേണ്ടത്'; വിമർശകരെ കണ്ടംവഴി ഓടിച്ച് 'ക്ലാസി രാഹുൽ'
മഴയെ തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 195 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം
KL Rahul
KL Rahul: 'അഞ്ചാം നമ്പറിൽ കെ.എൽ.രാഹുൽ വേണോ' എന്ന് സംശയിച്ചവർക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ടി20 സ്‌റ്റൈലിലാണ് രാഹുൽ ബാറ്റ് വീശിയത്. അഞ്ചാം നമ്പറിൽ എന്തുകൊണ്ടും താൻ തന്നെയാണ് ഇന്ത്യക്കു 'വേണ്ടപ്പെട്ടവൻ' എന്ന് രാഹുൽ തെളിയിച്ചു.
മഴയെ തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 195 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 13 പന്തുകളും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യ ലക്ഷ്യംകണ്ടു. 19 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 39 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. 205.26 സ്‌ട്രൈക് റേറ്റിലാണ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
അഞ്ചാം നമ്പറിൽ രാഹുൽ തന്നെ മതിയെന്ന് അടിവരയിടുന്ന ഇന്നിങ്സായിരുന്നു അഫ്ഗാനെതിരെ കളിച്ചത്. 2023 മുതൽ ഇതുവരെ അഞ്ചാം നമ്പറിൽ 22 ഇന്നിങ്സുകൾ രാഹുൽ കളിച്ചിട്ടുണ്ട്. 74.53 ശരാശരിയിൽ 969 റൺസ് നേടി. രണ്ട് സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും സഹിതമാണിത്.