1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ishan Kishan restarted cricket practice

Ishan Kishan: ക്രിക്കറ്റ് പരിശീലനം ആരംഭിച്ച് ഇഷാന്‍ കിഷന്‍; ഐപിഎല്ലില്‍ കളിക്കും

വ്യക്തിപരമായ കാരണങ്ങളാല്‍ ദേശീയ ടീമില്‍ നിന്ന് ഇഷാന്‍ കിഷന്‍ ഇടവേളയെടുത്തതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Ishan Kishan
Ishan Kishan

Ishan Kishan: കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുന്ന ഇഷാന്‍ കിഷന്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ 2024 സീസണില്‍ ഇഷാന്‍ കളിക്കും. ബറോഡയിലെ കിരണ്‍ മോറെ അക്കാദമിയില്‍ കിഷന്‍ പരിശീലനം ആരംഭിച്ചു. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരും ഇഷാനൊപ്പം പരിശീലനത്തിനുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഇഷാന്‍ ഈ സീസണില്‍ എല്ലാ മത്സരങ്ങളും കളിക്കും. 
 
വ്യക്തിപരമായ കാരണങ്ങളാല്‍ ദേശീയ ടീമില്‍ നിന്ന് ഇഷാന്‍ കിഷന്‍ ഇടവേളയെടുത്തതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഇഷാന്‍ ദേശീയ ടീമില്‍ സ്ഥാനം പിടിക്കുക. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാകും. 
 
അതേസമയം രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനു വേണ്ടി കളിക്കുന്ന ഇഷാന്‍ ഫെബ്രുവരി ഒന്‍പതിന് ഹരിയാനയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇറങ്ങില്ല. ഐപിഎല്ലിനു ശേഷം മാത്രമായിരിക്കും താരം ഇനി ആഭ്യന്തര, ദേശീയ ക്രിക്കറ്റില്‍ സജീവമാകുക. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് ഇഷാന്‍.  
 
അടുത്ത ലേഖനം
Virat Kohli: ഇടവേള നീട്ടി ചോദിച്ച് വിരാട് കോലി, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായേക്കും