Kohli vs Anderson: വീണ്ടും കോലിയും ആൻഡേഴ്സണും നേർക്കുനേർ? മൂന്നാം ടെസ്റ്റിൽ കാത്തിരിക്കുന്നതെന്ത്?

Kohli and Anderson
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (18:00 IST)
and Anderson
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വിരാട് കോലി ടീമിൽ തിരിച്ചെത്തുകയാണെങ്കിൽ ആരാധകർ സാക്ഷിയാകുക വീണ്ടുമൊരു കോലി പോരിന്. അവസാന 3 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ 2 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മൂന്നാം ടെസ്റ്റിൽ കോലി ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോലി തിരിച്ചെത്തുകയാണെങ്കിൽ ആരാധകരെ ആവേശത്തിലെത്തിച്ച പഴയ ആൻഡേഴ്സൺ- കോലി പോരാട്ടത്തിൻ്റെ ഓർമകളാകും മത്സരം സമ്മാനിക്കുക.

ടെസ്റ്റ് ക്രിക്കറ്റിൽ 25 മത്സരങ്ങളിൽ 7 തവണയാണ് ആൻഡേഴ്സൺ കോലിയെ പുറത്താക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 37 മത്സരങ്ങളിൽ 10 തവണ കോലിയെ പുറത്താക്കാൻ ആൻഡേഴ്സണായിട്ടുണ്ട്. ഈ പരമ്പര ശരിക്കും മിസ് ചെയ്യുന്നത് കോലി ആൻഡേഴ്സൺ പോരാട്ടമാണെന്നാണ് മുൻ ഇംഗ്ലണ്ട് നായകനായ നാസർ ഹുസൈൻ പറയുന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 10 ഇന്നിങ്ങ്സുകളിൽ നിന്നും വെറും 134 റൺസായിരുന്നു കോലിയ്ക്ക് കണ്ടെത്താനായത്. സീരീസിൽ അഞ്ച് തവണയാണ് രണ്ടക്കം കടക്കാനാകാതെ കോലി പുറത്തായത്.


പര്യടനത്തിൽ നാല് തവണയും കോലിയെ പുറത്താക്കിയത് ആൻഡേഴ്സൺ ആയിരുന്നു. 2014ൽ കോലിയെ നിഷ്പ്രഭനാക്കാൻ ആൻഡേഴ്സണ് സാധിച്ചിരുന്നെങ്കിലും 4 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ വീണ്ടും ടെസ്റ്റ് മത്സരങ്ങൾക്കായി എത്തിയ കോലി ബാറ്റ് കൊണ്ട് താരത്തിന് മറുപടി നൽകിയിരുന്നു. എഡ്ജ്ബാസ്റ്റണിൽ നേടിയ 149 റൺസ് ഉൾപ്പടെ 593 റൺസാണ് പരമ്പരയിൽ കോലി അടിച്ചുകൂട്ടിയത്. 2 സെഞ്ചുറിയും 3 അർധസെഞ്ചുറിയും ഉൾപ്പടെയായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :