1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Zaheer khan on shreyas iyer throwing wicket

Shreyas Iyer: കഴിവുണ്ട്, പക്ഷേ വിക്കറ്റ് വലിച്ചെറിയും, ശ്രേയസ് അയ്യർക്കെതിരെ വിമർശനവുമായി സഹീർ ഖാൻ

Shreyas Iyer
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അര്‍ധസെഞ്ചുറി പോലും കണ്ടെത്താന്‍ സാധിക്കാതിരുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. സ്പിന്നര്‍മാരെ മനോഹരമായി കളിക്കാന്‍ കഴിവുള്ള ശ്രേയസ് അവര്‍ക്കെതിരെ ആധിപത്യം നേടാനായി ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്യുന്നതെന്ന് സഹീര്‍ ഖാന്‍ തുറന്നടിച്ചു.
 
വ്യക്തിപരമായും ടീമിനും ശ്രേയസ് റണ്‍സ് നേടേണ്ടത് അത്യാവശ്യമാണ്. അത് ശ്രേയസ് ഇനിയെങ്കിലും മനസിലാക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട് ഒരോയൊരു പേസറുമായാണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിച്ചത്. ശ്രേയസാണെങ്കിലും സ്പിന്നിനെതിരെ മനോഹരമായ രീതിയില്‍ കളിക്കുന്ന ബാറ്ററുമാണ്. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് ആദ്യ രണ്ട് ടെസ്റ്റിലും കാണാനായത്. ഇങ്ങനെ കളിച്ചാല്‍ ശ്രേയസിന് അടുത്ത ടെസ്റ്റില്‍ അവസരം ലഭിച്ചില്ലെങ്കിലും അത്ഭുതമില്ല. കഴിഞ്ഞ ഇന്നിങ്ങ്‌സില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടിയതിനാല്‍ കോലിയോ രാഹുലോ തിരിച്ചെത്തിയാല്‍ അവസരം നഷ്ടമാവുക ശ്രേയസിനാകുമെന്നും സഹീര്‍ ഖാന്‍ വ്യക്തമാക്കി.
അടുത്ത ലേഖനം
Bumrah: ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ ഒന്നാം നമ്പര്‍ ബൗളര്‍, എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബൗളറായി ജസ്പ്രീത് ബുമ്ര