Virat Kohli: ഇടവേള നീട്ടി ചോദിച്ച് വിരാട് കോലി, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായേക്കും

ഭാര്യ അനുഷ്‌ക ശര്‍മ ഗര്‍ഭിണിയായതുകൊണ്ട് കുടുംബത്തോടൊപ്പം ആയിരിക്കാനാണ് കോലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഇടവേളയെടുത്തത്

Rohit kohli,Agarkar,kohli,rohit,dravid,T20 worldcup
Rohit and kohli
രേണുക വേണു| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (09:24 IST)

Virat Kohli: ഇന്ത്യന്‍ താരം വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരവും നഷ്ടമായേക്കും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഇടവേളയെടുത്ത കോലി മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇടവേള നീട്ടി ചോദിച്ചിരിക്കുകയാണ് താരം. ഒരുപക്ഷേ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ നിന്നും കോലി വിട്ടുനിന്നേക്കും. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം പോലും കോലിക്ക് കളിക്കാന്‍ സാധിക്കില്ല.

ഭാര്യ അനുഷ്‌ക ശര്‍മ ഗര്‍ഭിണിയായതുകൊണ്ട് കുടുംബത്തോടൊപ്പം ആയിരിക്കാനാണ് കോലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഇടവേളയെടുത്തത്. അവധി നീട്ടി തരണമെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ ഉണ്ടെന്നും കോലി ബിസിസിഐയെ അറിയിച്ചു. കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വിരാട് കോലിയുടെ അസാന്നിധ്യത്തില്‍ ശ്രേയസ് അയ്യര്‍ ആയിരിക്കും മധ്യനിരയില്‍ തുടരുക. സര്‍ഫ്രാസ് ഖാനും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :