കരിബീയന്‍ കരുത്തിന് ഇന്ത്യന്‍ യുവതുര്‍ക്കികളുടെ മടുപടി, പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2023 (09:57 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വിജയത്തോടെ പരമ്പരയില്‍ 22ന് ഒപ്പമെത്താന്‍ ഇന്ത്യയ്ക്കായി. വെസ്റ്റിന്‍ഡീസ് മുന്നോട്ട് വെച്ച 179 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് 15.3 ഓവറില്‍ 165 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

47 പന്തില്‍ 3 ഫോറും 5 സിക്‌സും സഹിതം 77 റണ്‍സാണ് ഗില്‍ നേടിയത്. ജയ്‌സ്വാള്‍ പുറത്താകാതെ 51 പന്തില്‍ ഇന്നും 84 റണ്‍സും തിലക് വര്‍മ 5 പന്തില്‍ നിന്ന് 7 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 39 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെയും 29 പന്തില്‍ നിന്നും 45 റണ്‍സെടുത്ത ഷായി ഹോപ്‌സിന്റെയും പ്രകടനത്തിന്റെ മികവിലാണ് 178 റണ്‍സെടുത്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിന് മറുപടിയുണ്ടായില്ല. നാലാം മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ സമനില പിടിക്കാന്‍ ഇന്ത്യക്കായി.പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :