ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കും: രോഹിത് ശര്‍മ

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (19:01 IST)
വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ 10 വര്‍ഷത്തെ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പിന് അറുതിവരുത്തുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് അവസാനമായി വിജയിച്ച ഐസിസി ട്രോഫി. അതിന് ശേഷം നടന്ന ടൂര്‍ണമെന്റുകളില്‍ നിരാശമാത്രമാണ് ഇന്ത്യ ബാക്കിയാക്കിയിട്ടുള്ളത്.

സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഒരിക്കല്‍ പോലും 50 ഓവര്‍ ലോകകപ്പ് നേടിയിട്ടില്ല. ഒരു ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്നമാണ്. അതിനായി പോരാടുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നുമില്ല. രോഹിത് പറഞ്ഞു നിങ്ങള്‍ക്കൊരിക്കലും ലോകകപ്പ് ആരും തളികയില്‍ കൊണ്ടുവന്ന് തരില്ല. അതിനായി കഠിനമായി പരിശ്രമിക്കണം. 2011 മുതല്‍ ഞങ്ങള്‍ അതാണ് ചെയ്യുന്നത്. ഞങ്ങള്‍ എല്ലാവരും കഠിനമായി പോരാടുകയാണ്. എല്ലാവരും ലോകകപ്പ് വിജയിക്കാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നല്ലൊരു ടീമുണ്ട്. എല്ലാവരും നല്ല കളിക്കാരാണ്. നമുക്കത് ചെയ്യാന്‍ സാധിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. രോഹിത് ശര്‍മ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :