1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs USA T20 World Cup 2026

India vs USA, T20 World Cup 2026: ട്വന്റി 20 ലോകകപ്പ് ഇന്നുമുതല്‍, ഇന്ത്യക്ക് എതിരാളികള്‍ യുഎസ്എ, സഞ്ജു കളിക്കില്ല

മുംബൈ വാങ്കഡെയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ മത്സരം നടക്കും

India vs Newzealand,2nd T20, Sanju samson,Ishan kishan,സഞ്ജു സാംസൺ, ഇന്ത്യ- ന്യൂസിലൻഡ്, ടി20 സീരീസ്, ഇഷാൻ കിഷൻ
India vs USA T20 World Cup 2026 Predicted 11: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പ് 2026 നു ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. കൊളംബോയില്‍ വെച്ച് ഇന്ത്യന്‍ സമയം രാവിലെ 11 മുതലാണ് പാക്കിസ്ഥാന്‍-നെതര്‍ലന്‍ഡ്‌സ് മത്സരം. 
 
ഇന്ത്യയുടെ ആദ്യ കളിയും ഇന്നാണ്. യുഎസ്എയാണ് എതിരാളികള്‍. മുംബൈ വാങ്കഡെയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ മത്സരം നടക്കും. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഒടിടിയില്‍ ജിയോ ഹോട്ട് സ്റ്റാറിലും കളികള്‍ കാണാം. 
 
മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഉണ്ടെങ്കിലും യുഎസ്എയ്‌ക്കെതിരായ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇഷാന്‍ കിഷന്‍ ആയിരിക്കും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. തിലക് വര്‍മയായിരിക്കും വണ്‍ഡൗണ്‍. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ 
 
പാക്കിസ്ഥാന്‍, യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. 
 
ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
 
1. ഇന്ത്യ-യുഎസ്എ (ഇന്ന്) 
 
2. ഇന്ത്യ - നമീബിയ (ഫെബ്രുവരി 12) 
 
3. ഇന്ത്യ - പാക്കിസ്ഥാന്‍ (ഫെബ്രുവരി 15) 
 
4. ഇന്ത്യ - നെതര്‍ലന്‍ഡ്‌സ് (ഫെബ്രുവരി 18)
അടുത്ത ലേഖനം
ഭയമില്ലാതെ കളിക്കുന്നതാണ് ഇന്ത്യൻ ശൈലി, ലോകകപ്പിൽ 300 റൺസ് പോലും നിങ്ങൾ കണ്ടേക്കാം, നിലപാട് വ്യക്തമാക്കി സൂര്യകുമാർ യാദവ്