1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia vs Bangladesh second test match report

ഒന്ന് മാന്തിയതെ ഓർമയുള്ളു,2 ദിവസം കൊണ്ട് കടുവകളെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, വിജയം ഇന്നിങ്ങ്സിനും 51 റൺസിനും

ആദ്യ ഇന്നിങ്ങ്‌സില്‍ 64 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്ങ്‌സില്‍ 95 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Australia vs Bangladesh, Test cricket, Cricket News
ബംഗ്ലാദേശിനോട് ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഓസ്‌ട്രേലിയ. 2 ദിവസങ്ങള്‍ക്കുള്ളിലാണ് ബംഗ്ലാ കടുവകളെ കങ്കാരുക്കള്‍ അടക്കം ചെയ്തത്. ഇന്നിങ്ങ്‌സിനും 51 റണ്‍സിനുമാണ് ബംഗ്ലാദേശിന്റെ തോല്‍വി. ആദ്യ ഇന്നിങ്ങ്‌സില്‍ 64 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്ങ്‌സില്‍ 95 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ 2 ടെസ്റ്റുകളടങ്ങിയ പരമ്പര സമനിലയിലായി.
 
146 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ഒസീസ് ബൗളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് 4 വിക്കറ്റും പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ 3 വിക്കറ്റുകളും സ്വന്തമാക്കിയതോടെ ബംഗ്ലാദേശ് ഇന്നിങ്ങ്‌സ് വെറും 95 റണ്‍സിലൊതുങ്ങി. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 9 ബംഗ്ലാദേശ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 2 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മത്സരത്തിലെ താരം. പാറ്റ് കമ്മിന്‍സ് 6 വിക്കറ്റുകളും സ്വന്തമാക്കി.
 
 നേരത്തെ 8 വിക്കറ്റിന് 165 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസീസ് 210 റണ്‍സിന് പുറത്താവുകയായിരുന്നു. 105 പന്തില്‍ 10 ബൗണ്ടറികളടക്കം 47 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും 62 പന്തില്‍ 32 റണ്‍സുമായി വാലറ്റത്ത് പ്രതിരോധം തീര്‍ത്ത നഥാന്‍ ലിയോണുമാണ് ഓസീസിനായി പൊരുതിയത്. ബംഗ്ലാദേശിനായി ഷരിഫുല്‍ ഇസ്ലാം 15 ഒവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി 7 വിക്കറ്റെടുത്തു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇംഗ്ലണ്ടിനെതിരെ തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി പാകിസ്ഥാൻ