afghanistan t20 world cup squad: റാഷിദ് ഖാൻ നായകൻ, നവീൻ ഉൾ ഹഖ് ടീമിൽ, ടി20 ലോകകപ്പിനുള്ള അഫ്ഗാൻ ടീമിനെ പ്രഖ്യാപിച്ചു

Afghanistan Team, Worldcup squad,Rashid Khan, T20 worldcup,അഫ്ഗാനിസ്ഥാൻ ടീം,ലോകകപ്പ് സ്ക്വാഡ്, റാഷിദ് ഖാൻ, ടി20 ലോകകപ്പ്
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജനുവരി 2026 (09:10 IST)

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. റാഷിദ് ഖാന്‍ നായകനായ ടീമില്‍ നവീന്‍ ഉള്‍ ഹഖ്, ഗുല്‍ബദിന്‍ നൈബ് എന്നിവര്‍ തിരിച്ചെത്തി. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് 2024 ഡിസംബര്‍ മുതല്‍ നവീന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ എന്നിവര്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാന്‍. ചെന്നൈയില്‍ ഫെബ്രുവരി 8ന് ന്യൂസിലന്‍ഡിനെതിരെയാണ് അഫ്ഗാന്റെ ആദ്യ മത്സരം.

അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സ്‌ക്വാഡ്

റാഷിദ് ഖാന്‍(ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, അബ്ദുള്ള അഹ്‌മദ് സായ്, സാദിഖുള്ള അടല്‍, ഫസല്‍ഹഖ് ഫാറൂഖി, റഹ്‌മാനുള്ള ഗുര്‍ബാസ്, നവീന്‍ ഉള്‍ഹഖ്, മൊഹമ്മദ് ഇഷാഖ്,ഷഹിദുള്ള കമാല്‍, മൊഹമ്മദ് നബി, ഗുല്‍ബദിന്‍ നൈബ്, അസ്മത്തുള്ള ഒമര്‍സായ്, മുജീബുള്‍ റഹ്‌മാന്‍, ദാര്‍വിഷ് റസൂലി, ഇബ്രാഹിം സദ്രാന്‍

റിസര്‍വ്: ഘാന്‍സഫര്‍, ഇജാസ് അഹ്‌മദ് സായ്,സിയ ഉര്‍ റഹ്‌മാന്‍ ഷാരിഫി





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :