1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jaiswal clashes with asitha fernando srilanka test

3 ഫോറിന് പിന്നാലെ ബെയ്ൽസ് തെറിച്ചു, അസിത ഫെർണാണ്ടോയുമായി കോർത്ത് ജയ്സ്വാൾ

പതിനേഴാം ഓവറിലെ അവസാന പന്തിലാണ് സംഭവം.

Jaiswal, Asitha fernando, Srilanka Test,cricket News
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ പുറത്തായതിന് പിന്നാലെ ലങ്കന്‍ ബൗളര്‍ അസിത ഫെര്‍ണാണ്ടോയുമായി കോര്‍ത്ത് ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന താരം അഞ്ച് റണ്‍സ് അകലെയാണ് പുറത്തായത്. ഇതിന് പിന്നാലെ ക്രീസ് വിടുന്നതിന് മുന്‍പായാണ് ജയ്‌സ്വാള്‍ തിരിച്ച് ഫെര്‍ണാണ്ടോയുടെ അടുത്തേക്ക് നടന്ന് വാഗ്വാദത്തിലേര്‍പ്പെടുകയും തല മുട്ടിക്കുകയും ചെയ്തത്. പതിനേഴാം ഓവറിലെ അവസാന പന്തിലാണ് സംഭവം.
 
അസിതയുടെ ഓവറില്‍ 3 ബൗണ്ടറികള്‍ നേടി മികച്ച ഫോമിലായിരുന്നു ജയ്‌സ്വാള്‍. എന്നാല്‍ ഈ ഓവറിലെ അവസാന പന്തില്‍ ഇന്ത്യന്‍ താരത്തിന് പിഴച്ചതോടെ പന്ത് ബെയ്ല്‍സ് ഇളക്കി കടന്നുപോയി. ഇതോടെ അസിത ലങ്കന്‍ താരങ്ങള്‍ക്കൊപ്പം ആഘോഷം തുടങ്ങി. ജയ്‌സ്വാള്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങവെ ലങ്കന്‍ താരങ്ങള്‍ വാക്കുകൊണ്ട് താരത്തെ ചൊടുപ്പിക്കുകയായിരുന്നു.
 
നേരത്തെ ആദ്യ ടെസ്റ്റിനിടെ ശ്രീലങ്കന്‍ താരം നിരോഷ് ഡിക്ക്വെല്ലയെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത് വൈറലായിരുന്നു. ഡിക്ക്വെല്ല ബാറ്റ് ചെയ്യുമ്പോള്‍ തൊട്ടടുത്ത് നിന്ന് സിക്‌സറടിക്കാന്‍ വെല്ലുവിളിക്കുകയാണ് ജയ്‌സ്വാള്‍ ചെയ്തത്. സിക്‌സറടിച്ചാല്‍ ഐപിഎല്ലില്‍ എടുക്കുമോ എന്ന് ഡിക്ക്വെല്ല തിരിച്ചുചോദിച്ച്. അടിച്ച് നോക്ക് അപ്പോള്‍ ഐപിഎല്ലില്‍ എടുക്കാമെന്നായിരുന്നു ജയ്‌സ്വാളിന്റെ മറുപടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഡിക്ക്വല്ല പുറത്താവുകയായിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒന്ന് മാന്തിയതെ ഓർമയുള്ളു,2 ദിവസം കൊണ്ട് കടുവകളെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, വിജയം ഇന്നിങ്ങ്സിനും 51 റൺസിനും