അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: 'പേടിക്കണ്ട, സഞ്ജുവുണ്ട്'; തിരുവനന്തപുരത്തെ കാണികളോടു സൂര്യകുമാര്‍ യാദവ്
- Sanju Samson: 'അയാള്‍ ഞങ്ങളുടെ മുതിര്‍ന്ന താരം, മികച്ച കളിക്കാരന്'; മോശം ഫോമിലും സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് മാനേജ്മെന്റ്
- Sanju Samson : ചേട്ടന് വഴിയൊരുക്കടാ, വരുന്നത് കണ്ടില്ല, സഞ്ജുവിന് വഴിയൊരുക്കി സൂര്യ, വൈറലായി വീഡിയോ
- Sanju Samson : ഒടുവിൽ നൻപനും കൈവിട്ടോ? ,സമ്മർദ്ദമെന്ന ഒഴികഴിവ് പറയരുത്, സഞ്ജുവിനെതിരെ ചാഹലിൻ്റെ ഗൂഗ്ലി
- സൂര്യയും അഭിഷേകുമല്ല, ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറിക്കുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുക സഞ്ജു, ഉറച്ച പിന്തുണ നല്കി സുരേഷ് റെയ്ന
Sanju Samson: തിലക് വര്‍മ ഉറപ്പെന്ന് ക്യാപ്റ്റന്റെ വാക്കുകളില്‍ വ്യക്തം; അപ്പോള്‍ ബെഞ്ചില്‍ ഇരിക്കുക സഞ്ജു തന്നെ ! കൈവിടില്ല ഇഷാനെ
തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി20യില്‍ ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്താണ് സഞ്ജുവിന്റെ പുറത്താകല്‍
Sanju Samson
Sanju Samson: ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ് ഉണ്ടാകില്ലെന്ന് ഉറപ്പായി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിനു തിരിച്ചടിയായത്. 2024 ട്വന്റി 20 ലോകകപ്പിലെ പോലെ സഞ്ജു പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായിരിക്കും.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ച് കളികളിലും സഞ്ജുവിനു അവസരം ലഭിച്ചു. പ്രധാന ഓപ്പണര്‍ എന്ന നിലയിലാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലും എടുത്തിരിക്കുന്നത്. എന്നാല്‍ കിട്ടിയ അവസരം മുതലാക്കാന്‍ മലയാളി താരത്തിനു സാധിച്ചില്ല.
തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി20യില്‍ ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്താണ് സഞ്ജുവിന്റെ പുറത്താകല്‍. അഞ്ച് കളികളിലും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ആകെ നേടിയത് 46 റണ്‍സ്. ശരാശരി പത്തില്‍ താഴെ (9.20). സ്ട്രൈക് റേറ്റ് 135.29 മാത്രം. ക്രീസില്‍ നില്ക്കുമ്പോള് ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് സഞ്ജുവിനെ കണ്ടത്. ഷോട്ട് സെലക്ഷനിലും തുടര്‍ച്ചയായി പാളി. ബാക്ക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമവും പരാജയപ്പെട്ടു.
നാല് കളികളില്‍ നിന്ന് 53.75 ശരാശരിയിലും 231.18 സ്ട്രൈക് റേറ്റിലുമായി 215 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന് കിഷന് ടി20 ലോകകപ്പ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. വണ്‍ഡൗണ്‍ ആയി ഇറങ്ങിയിരുന്ന ഇഷാന് സഞ്ജുവിനു പകരം ഓപ്പണറായേക്കും. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന തിലക് വര്‍മയ്ക്കായിരിക്കും വണ്‍ഡൗണ്‍ പൊസിഷന്‍. തിലക് വര്‍മയ്ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അഞ്ചാം ടി20 മത്സരത്തിലെ ടോസിങ്ങിനു ശേഷം നായകന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ ടോപ് 3യിലെ മൂന്ന് പേരും ഇടംകൈയന്‍ ബാറ്റര്‍മാരാകും.