1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs netherlands Abhishek sharma on focus

കളിച്ച രണ്ട് കളികളിലും ഡക്ക്, അഭിഷേക് ഫോമിലെത്തുമോ?, നെതർലൻഡിനെതിരെ സഞ്ജു?

ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസിനെ 29 റണ്‍സിനും നമീബിയയെ 93 റണ്‍സിനും പാകിസ്ഥാനെ 61 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ യോഗ്യത നേടിയത്.

Abhishek Sharma
ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനൊരുങ്ങി ഇന്ത്യ. ഗ്രൂപ്പിലെ 3 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് ഇതിനകം തന്നെ യോഗ്യത നേടിയിരുന്നു. അതിനാല്‍ തന്നെ ഇന്നത്ത മത്സരം ഇന്ത്യയ്ക്ക് പരീക്ഷണങ്ങള്‍ നടത്താനും ബെഞ്ച് സ്‌ട്രെങ്ത് പരിശോധിക്കാനുമുള്ള അവസരം കൂടിയാണ്. അതിനാല്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
 
 ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസിനെ 29 റണ്‍സിനും നമീബിയയെ 93 റണ്‍സിനും പാകിസ്ഥാനെ 61 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ യോഗ്യത നേടിയത്. 3 മത്സരങ്ങളിലും വിജയിക്കാനായെങ്കിലും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. വയറിനേറ്റ അണുബാധയെ തുടര്‍ന്ന് ഒരു മത്സരം നഷ്ടപ്പെട്ട അഭിഷേക് ഫോമിലെത്തേണ്ടത് ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ നിര്‍ണായകമാണ്. അഭിഷേക് ഫോമിലല്ലെങ്കിലും മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.
 
 സൂപ്പര്‍ എട്ടില്‍ യോഗ്യത ഉറപ്പിച്ചതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ഇന്ന് മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന് വിശ്രമം നല്‍കി സഞ്ജുവിനെയും അഭിഷേകിനെയും ഇന്ത്യ ഓപ്പണറാക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ സഞ്ജു സാംസണും നിറം മങ്ങിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു നീക്കത്തിന് ടീം തയ്യാറായേക്കില്ല. ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയ്ക്ക് ടീം വിശ്രമം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ മുഹമ്മദ് സിറാജാകും ബുമ്രയ്ക്ക് പകരം കളിക്കാനിറങ്ങുക.
അടുത്ത ലേഖനം
ഇന്ത്യയിൽ കളിവെച്ചാൽ എന്നും പ്രശ്നങ്ങൾ, 2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ല