അനുബന്ധ വാര്‍ത്തകള്‍
- Jasprit Bumrah: ഇന്ത്യക്ക് ആശങ്ക; ബുംറ കളംവിട്ടു, സ്കാനിങ്ങിനു കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്
- Rohit Sharma: 'കമന്ററി ബോക്സില്‍ ഇരിക്കുന്നവരല്ല എന്റെ ജീവിതം തീരുമാനിക്കുന്നത്'; വിരമിക്കുന്നില്ലെന്ന സൂചന നല്കി രോഹിത് ശര്‍മ
- ഇങ്ങനെ അപമാനിക്കപ്പെടേണ്ടവനല്ല, രോഹിത് ഇതിനേക്കാൾ ബഹുമാനം അർഹിക്കുന്നു: നവ്ജ്യോത് സിംഗ് സിദ്ദു
- 2024ൽ ടെസ്റ്റിലെ കോലിയുടെ ഫസ്റ്റ് ഇന്നിങ്ങ്സ് ശരാശരി ബുമ്രയ്ക്കും താഴെ!
- ബിസിസിഐയുടെ ടെസ്റ്റ് പ്ലാനുകളിൽ രോഹിത്തില്ല, കോലിയുടെയും സമയമെടുത്തു, സെലക്ടർമാരുടെ സംഘം ഉടനെ താരത്തെ കാണുമെന്ന് റിപ്പോർട്ട്
India vs Australia, 5th Test: സിഡ്നിയില്‍ ഓസ്ട്രേലിയ 181 ന് ഓള്‍ഔട്ട്, ഇന്ത്യക്ക് നാല് റണ്‍സ് ലീഡ്
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 185 റണ്‍സ് നേടിയിരുന്നു
India
India vs Australia, 5th Test: സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ആതിഥേയരായ ഓസ്ട്രേലിയ 181 ന് ഓള്‍ഔട്ട്. അര്‍ധ സെഞ്ചുറി നേടിയ ബ്യു വെബ്സ്റ്റര്‍ (105 പന്തില്‍ 57) ആണ് ഓസീസിന്റെ ടോപ് സ്കോറര്‍. സ്റ്റീവ് സ്മിത്ത് 57 പന്തില്‍ 33 റണ്‍സും സാം കോണ്‍സ്റ്റസ് 38 പന്തില്‍ 23 റണ്‍സും നേടി.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 185 റണ്‍സ് നേടിയിരുന്നു. നാല് റണ്‍സ് ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. മുഹമ്മദ് സിറാജും പ്രസിത് കൃഷ്ണയും ഇന്ത്യക്കായി മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ജസ്പ്രിത് ബുംറയ്ക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും രണ്ട് വീതം വിക്കറ്റുകള്‍.
പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ കളംവിട്ടു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സില്‍ 31-ാം ഓവര്‍ എറിഞ്ഞു കഴിഞ്ഞതോടെയാണ് ബുംറ ഗ്രൗണ്ടില്‍ നിന്ന് കയറിയത്. പിന്നീട് ഓസീസ് ഇന്നിങ്സ് കഴിയുന്നതുവരെ താരം ഫീല്‍ഡിന് ഇറങ്ങിയില്ല. ബുംറയെ സ്കാനിങ്ങിനു വിധേയമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.