2024ൽ ടെസ്റ്റിലെ കോലിയുടെ ഫസ്റ്റ് ഇന്നിങ്ങ്സ് ശരാശരി ബുമ്രയ്ക്കും താഴെ!

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Modified വെള്ളി, 3 ജനുവരി 2025 (20:32 IST)
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി പരിതാപകരമയായ പ്രകടനമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി നടത്തുന്നത്. കൊവിഡിന് ശേഷം ടെസ്റ്റില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതിരുന്ന താരം 2024ല്‍ കളിച്ച 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 24.52 ശരാശരിയില്‍ 417 റണ്‍സ് മാത്രമാണ് നേടിയത്.


കഴിഞ്ഞ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ കോലിയുടെ ആദ്യ ഇന്നിങ്ങ്‌സിലെ ബാറ്റിംഗ് ശരാശരി 7 മാത്രമാണ്. ഇതേ കാലയളവില്‍ ഇന്ത്യന്‍ പേസറായ ജസ്പ്രീത് ബുമ്രയുടെ ആദ്യ ഇന്നിങ്ങ്‌സിലെ ശരാശരി 10 ആണ്. ഇത് കോലി കടന്നുപോകുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ 17 റണ്‍സ് അടക്കം 35 റണ്‍സ് മാത്രമാണ് കോലി ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :