1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Afghanistan Super 8 Toss Update

India vs Afghanistan, Super 8 T20 World Cup 2024: ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു

സൂപ്പര്‍ എട്ടില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ വീതമുണ്ട്

Virat Kohli - India
Virat Kohli - India

India vs Afghanistan: ട്വന്റി 20 ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മികച്ച ബാറ്റിങ് ട്രാക്ക് ആയതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. പേസര്‍ മുഹമ്മദ് സിറാജിനു പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിക്കും.
 
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് 
 
സൂപ്പര്‍ എട്ടില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ വീതമുണ്ട്. ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Sanju Samson: സഞ്ജുവിന് ടൈം ആയിട്ടില്ല ! ഇന്നും ബെഞ്ചില്‍