അഞ്ചോവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 40 റൺസ്, "മേ ഐ കമിംഗ്" പിന്നെ കണ്ടത് സാൾട്ടിൻ്റെ വിളയാട്ടം

Phil Salt
അഭിറാം മനോഹർ| Last Modified വ്യാഴം, 20 ജൂണ്‍ 2024 (14:07 IST)
Phil Salt
ടി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. വെസ്റ്റിൻഡീസ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം 17.3 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. അർധസെഞ്ചുറിയുമായി തകർത്തടിച്ച ഓപ്പണർ ഫിൽ സാൾട്ടിൻ്റെ പ്രകടനമാണ് വെസ്റ്റിൻഡീസ് പ്രതീക്ഷകളെ തല്ലികെടുത്തിയത്. 181 റൺസ് വിജയലക്ഷ്യത്തീലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15 ഓവർ അവസാനിക്കുമ്പോൾ 141 റൺസിന് 2 വിക്കറ്റെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 30 പന്തിൽ 40 റൺസ് വിജയിക്കാൻ വേണമെന്ന ഈ ഘട്ടത്തിൽ റോമരിയോ ഷെപ്പേർഡ് എറിഞ്ഞ ഓവറാണ് മത്സരം മാറ്റിമറിച്ചത്.


റോമരിയോ ഷെപ്പേർഡ് പതിനാറാം ഓവർ പന്തെറിയുംപ്പോൽ 37 പന്തിൽ 49 റൺസുമായി ഫിൽ സാൾട്ടും 21 പന്തിൽ 46 റൺസുമായി ജോണി ബെയർസ്റ്റോയുമാണ് ക്രീസിലുണ്ടായിരുന്നത്. വിക്കറ്റ് വീഴ്ത്തിയാൽ വെസ്റ്റിൻഡീസിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടായിരുന്ന ഈ ഘട്ടത്തിൽ ഷെപ്പേർഡിനെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തിയാണ് ഫിൽ സാൾട്ട് തുടങ്ങിയത്. പിന്നാലെ 6,4,6,6,4 എന്ന നിലയിൽ ആക്രമിച്ചതോടെ മത്സരം ഇംഗ്ലണ്ടിന് 24 പന്തിൽ പിന്നെ വിജയിക്കാനായി വേണ്ടിവന്നത് വെറും 10 റൺസ്. അനായാസം ഈ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുകയും ചെയ്തു. മത്സരത്തിൽ ഫിൽ സാൾട്ട് 47 പന്തിൽ 87 റൺസോടെ പുറത്താകാതെ നിന്നു. 5 സിക്സും 7 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിൻ്റെ പ്രകടനം. ജോണി ബെയർസ്റ്റോ 26 പന്തിൽ 48 റൺസുമായി തിളങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :