India Squad for New Zealand ODI Series: ഷമി പുറത്ത് തന്നെ, ബുംറയ്ക്കും പാണ്ഡ്യക്കും വിശ്രമം; ന്യൂസിലന്‍ഡിനെതിരെ ശ്രേയസ് ഉപനായകന്‍
ജനുവരി 11 നു ആരംഭിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തുടരും. പരുക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യരാണ് ഉപനായകന്‍. ജസ്പ്രിത് ബുംറയ്ക്കും ഹാര്‍ജിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍)
ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍)
രോഹിത് ശര്‍മ
യശസ്വി ജയ്‌സ്വാള്‍
വിരാട് കോലി
കെ.എല്‍.രാഹുല്‍
റിഷഭ് പന്ത്
നിതീഷ് കുമാര്‍ റെഡ്ഡി
രവീന്ദ്ര ജഡേജ
വാഷിങ്ടണ്‍ സുന്ദര്‍
കുല്‍ദീപ് യാദവ്
ഹര്‍ഷിത് റാണ
മുഹമ്മദ് സിറാജ്
പ്രസിദ്ധ് കൃഷ്ണ
അര്‍ഷ്ദീപ് സിങ്
ജനുവരി 11 നു ആരംഭിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
