അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജനുവരി 2026 (18:20 IST)
ബാറ്ററായാണ് ടീമിലെത്തിയതെങ്കിലും ഇന്ന് ടി20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ലോക ഒന്നാം താരമാണ് പാകിസ്ഥാന്റെ സൈയിം അയൂബ്. ഓപ്പണിംഗ് താരമായിരുന്ന അയൂബ് പിന്നീട് ബൗളിങ്ങിലും തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ക്ലബ് ക്രിക്കറ്റില്‍ ചെറിയ രീതിയില്‍ പന്തെറിയുമായിരുന്നെങ്കിലും തന്നെ മികച്ച ബൗളറാക്കി മാറ്റാന്‍ സഹായിച്ചത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗാണെന്നാണ് താരം പറയുന്നത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ ഫ്രാഞ്ചൈസിയാണ് തന്നിലെ ബൗളറെ മെച്ചപ്പെടുത്തിയതെന്ന് സൈയിം അയൂബ് പറയുന്നു. പെഷവാര്‍ ടീമിലെത്തിയ ശേഷം അവിടത്തെ പരിശീലനമാണ് ടെകിനിക്കലായും ടാക്റ്റിക്കലായും മികച്ച ബൗളറാകാന്‍ സഹായിച്ചത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ബൗളിംഗ് ഇത്രയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാ ക്രെഡിറ്റും തനിക്കൊപ്പം പ്രവര്‍ത്തിച്ച കോച്ചുമാര്‍ക്കുള്ളതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.