അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജനുവരി 2026 (17:42 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അപമാനിച്ചതിനെ തുടര്‍ന്നാണ് പാക് ടെസ്റ്റ് ടീം പരിശീലകസ്ഥാനത്ത് നിന്നും ഇറങ്ങിപോന്നതെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പി. പാക് ബോര്‍ഡ് പല തീരുമാനങ്ങളും തന്നോട് ചോദിക്കാതെയാണ് എടുത്തിരുന്നതെന്നും ഇത് തനിക്ക് അപമാനകരമായി തോന്നിയതോടെയാണ് പരിശീലകസ്ഥാനം ഒഴിവായതെന്നും ഗില്ലെസ്പി പറഞ്ഞു.
2024ല്‍ ആയിരുന്നു ഗില്ലെസ്പി പാക് ക്രിക്കറ്റ് ടീം പരിശീലകനായത്.പരിശീലകസ്ഥാനത്ത് 8 മാസക്കാലം മാത്രമാണ് ഗില്ലെസ്പി പ്രവര്‍ത്തിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ താരം പടിയിറങ്ങുകയായിരുന്നു.പാക് ടീം പരിശീലകനായി പ്രവര്‍ത്തിക്കവെ പിസിബി തന്നോട് ഒരു വാക്ക് പോലും പറയാതെ ടീമിന്റെ സീനിയര്‍ അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കി. അതെനിക്ക് അപമാനകരമായ കാര്യമായിരുന്നു. ഇതല്ലാതെ ഒട്ടനവധി കാര്യങ്ങള്‍ പിന്നെയുമുണ്ടായി. പല വിഷയങ്ങളും എന്നോട് സംസാരിക്കാറുണ്ടായിരുന്നില്ല. അതെനിക്ക് തീര്‍ത്തും അസ്വീകാര്യമായിരുന്നു. ഗില്ലെസ്പി പറഞ്ഞു.
2024ല്‍ പാക് ടീമിന് ടെസ്റ്റില്‍ വലിയ തിരിച്ചടികള്‍ നേരിട്ടതിന് പിന്നാലെയാണ് പരിശീലകസ്ഥാനത്തേക്ക് പിസിബി ഗില്ലെസ്പിയെ കൊണ്ടുവന്നത്. എന്നാല്‍ പരിശീലകനായി സ്ഥാനമേറ്റതിന് പിന്നാലെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ 2-0ത്തിന് പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര കൈവിട്ടു. കോച്ചായി വലിയ പരീക്ഷണമാണ് ഗില്ലെസ്പി പാക് ടീമില്‍ നേരിട്ടത്. താരങ്ങളില്‍ പലരുമായും ഒത്തുപോകുന്നതിലും ഗില്ലെസ്പി പരാജയപ്പെട്ടു.
ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1ന് പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ടീമുമായി പിന്നീട് ഒത്തുപോകാനായെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബന്ധം വഷളായതോടെയാണ് ഗില്ലെസ്പിയെ ഒഴിവാക്കാനുള്ള നിലപാട് ബോര്‍ഡ് സ്വീകരിച്ചത്. ഇതോടെ ഗില്ലെസ്പി പരിശീലക സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.