1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Semi Final Win Margin T 20 World Cup

ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ത്യയ്ക്ക് തലവേദന ! വിജയ മാര്‍ജിന്‍ കുറവല്ലെങ്കില്‍ ഇന്ത്യ പെടും

T 20 World Cup
ഇന്ത്യ എങ്ങനെ ടി 20 ലോകകപ്പ് സെമി ഫൈനലില്‍ കയറുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ആരാധകര്‍. കണക്കുകളുടെ ഭാഗ്യത്തില്‍ മാത്രമേ ഇന്ത്യക്ക് ഇനി പ്രതീക്ഷയുള്ളൂ. അഫ്ഗാനിസ്ഥാന്‍, നമീബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ഏതെങ്കിലും ഒന്നില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയാണ് ഇന്ത്യക്ക് സെമി പ്രതീക്ഷകള്‍ ശക്തമാക്കാന്‍ ആദ്യം വേണ്ടത്. ഇങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി അവതാളത്തിലാകും. 
 
ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ആര് ജയിക്കുമെന്നത് മാത്രമല്ല മത്സരത്തിലെ സ്‌കോറും ഇന്ത്യയെ ബാധിക്കും. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുകയാണെങ്കില്‍ തന്നെ അത്ര വലിയ മാര്‍ജിനില്‍ ആയിരിക്കരുത് ആ വിജയം. പത്ത് റണ്‍സില്‍ താഴെ മാര്‍ജിനില്‍ അഫ്ഗാനിസ്ഥാന്‍ വിജയിക്കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. മാത്രമല്ല ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ ജയിക്കുകയും വേണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ടോസ് കിട്ടിയാല്‍ ആദ്യം ബാറ്റ് ചെയ്യും, പരമാവധി റണ്‍സ് അടിച്ചെടുക്കണം; ഇന്ത്യക്ക് മുന്നിലുള്ള കടമ്പകള്‍ ഏറെ