അനുബന്ധ വാര്‍ത്തകള്‍
- പുതിയ ക്യാപ്റ്റനായി ആര് വേണം? ബിസിസിഐയുടെ ചോദ്യത്തിനു രണ്ട് പേരുകള്‍ നിര്‍ദേശിച്ച് ദ്രാവിഡ്
- നമീബിയയോ അഫ്ഗാനിസ്ഥാനോ ന്യൂസിലന്‍ഡിനെ തോല്പ്പിക്കാതെ ഇന്ത്യക്ക് വഴിയില്ല ! ഇനിയെല്ലാം ജീവന്മരണ പോരാട്ടങ്ങള്‍
- ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ കളിക്കുക രണ്ട് നിര്‍ണായക ലോകകപ്പുകള്‍
- അബുദാബിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; അഫ്ഗാനിസ്ഥാനെ വീഴ്ത്തിയത് 66 റണ്‍സിന്
- അബുദാബിയില്‍ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; അഫ്ഗാന് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു, കൂറ്റന്‍ സ്‌കോര്‍
സ്‌കോട്ട്‌ലന്‍ഡിനെതിരെയും നമീബിയക്കെതിരെയും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം; കാരണം ഇതാണ്
ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത ഇപ്പോഴും തുലാസിലാണ്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്താന്‍ ഒരു ടീമിന് കൂടി അവസരമുണ്ട്. ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനും താഴെയാണ് നിലവില്‍ ഇന്ത്യ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് ടിക്കറ്റ് കിട്ടാന്‍ മറ്റ് മത്സരങ്ങളെ കൂടി ആശ്രയിക്കണം. അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. ന്യൂസിലന്‍ഡ് ഈ രണ്ട് കളികളിലും ജയിച്ചാല്‍ ഇന്ത്യയുടെ എല്ലാ സാധ്യതകളും അസ്തമിക്കും. നമീബിയയോടോ അഫ്ഗാനിസ്ഥാനോടോ ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങിയാല്‍ പിന്നീട് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സെമി ഫൈനലിലേക്കുള്ള രണ്ടാം ടീമിനെ തിരഞ്ഞെടുക്കുക.
പൊതുവെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ ശേഷിക്കുന്ന മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുകയാണ് നെറ്റ് റണ്‍റേറ്റ് വര്‍ധിക്കാന്‍ ചെയ്യേണ്ടത്. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 160 കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും വേണം. മാത്രമല്ല, രണ്ട് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സിന്റെ മാര്‍ജിനില്‍ എതിര്‍ ടീമുകളെ പരാജയപ്പെടുത്തുകയും വേണം.