India vs Pakistan: സഞ്ജു താഴോട്ടിറങ്ങും, പാകിസ്ഥാനെതിരെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
ഏഷ്യാകപ്പ് സൂപ്പര്‍ 4 മത്സരത്തില്‍ പാകിസ്ഥാനെ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ 3 സൂപ്പര്‍ 4 മത്സരങ്ങളും നടക്കുക. 24ന് ബംഗ്ലാദേശിനെതിരെയും 26ന് ശ്രീലങ്കക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ 3 സ്പിന്നര്‍മാരുണ്ടാകുമെന്ന് ഉറപ്പാണ്‍. അങ്ങനെയെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് പേസര്‍ മാത്രമായിരിക്കും ടീമിലുണ്ടാവുക. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെ തുടരും. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും നാലാമതായി തിലക് വര്‍മയും തന്നെയാകും കളിക്കുക. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ക്രീസിലെത്തും. ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാകും. ബുമ്രയ്‌ക്കൊപ്പം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തും.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ ശിവം ദുബെ, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.