അനുബന്ധ വാര്‍ത്തകള്‍
- FIFA Ranking: ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി, 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം റാങ്ക് നഷ്ടമാകും
- World Cup Qualifiers: ആദ്യം അര്‍ജന്റീന തോറ്റു, ട്രോളുമായി എത്തുമ്പോഴേക്കും ബ്രസീലിനും തോല്‍വി !
- Lionel Messi: 'ദി ലാസ്റ്റ് ഡാന്‍സ്' കരഞ്ഞ് മെസി (വീഡിയോ)
- Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്ക്കെതിരെ ഇരട്ടഗോള്‍
- Arjentina Football Team Kerala Visit: അർജന്റീന കേരളത്തിൽ ആർക്കെതിരെ കളിക്കും? 2022 ലോകകപ്പ് ആവർത്തിക്കുമോ?
കേരളത്തില്‍ അര്‍ജന്റീനയ്ക്കെതിരെ കരുത്തരായ എതിരാളിയെത്തും, പരിഗണിക്കുന്നത് 2 ടീമുകളെ
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമ്പോള്‍ സൗഹൃദമത്സരത്തിന് എതിരാളികളായി കേരളം പരിഗണിക്കുന്നത് 2 ടീമുകളെ. ഫിഫ റാങ്കിങ്ങില്‍ ഇരുപത്തഞ്ചാം സ്ഥാനത്തുള്ള ഓസ്ട്രേലിയയേയും 47ആം സ്ഥാനത്തുള്ള കോസ്റ്റാറിക്കയേയുമാണ് കേരളത്തില്‍ നടക്കുന്ന സൗഹൃദമത്സരത്തിനായി പരിഗണിക്കുന്നത്.
അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്റെ കൂടി താത്പര്യം പരിഗണിച്ചാകും എതിരാളികളെ തീരുമാനിക്കുക. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടത് ഓസ്ട്രേലിയയായിരുന്നു. ശക്തമായ പോരാട്ടമാണ് ലോകകപ്പില്‍ അന്ന് ഓസ്ട്രേലിയ കാഴ്ചവെച്ചത്.സൗദി അറേബ്യ, ഖത്തര്‍ ടീമുകളെയും അര്‍ജന്റീനയെ നേരിടുന്നതിനായി പരിഗണിക്കുന്നുണ്ട്. നവംബറിലാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്.
കേരളത്തില്‍ ഫിഫ നിലവാരത്തിലുള്ള ഏക ഫുട്ബോള്‍ ടര്‍ഫ് കൊച്ചി കലൂരിലാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് നിലവില്‍ കലൂര്‍ സ്റ്റേഡിയം. നേരത്തെ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം മത്സരത്തിനായി പരിഗണിച്ചിരുന്നെങ്കിലും കലൂരിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ നടക്കുക.