രേണുക വേണു|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (16:14 IST)
ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ കളിയില്‍ ഏഴ് വിക്കറ്റിനു ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഫോറിലും ഈ ഫോം ഇന്ത്യ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം സൂപ്പര്‍ ഫോര്‍ മത്സരവും വിവാദങ്ങളില്‍ ഇടംപിടിക്കുമെന്ന് ഉറപ്പായി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ചെയ്തതു പോലെ പാക്കിസ്ഥാന്‍ താരങ്ങളെ അവഗണിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈ കൊടുക്കില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനം. മറ്റു താരങ്ങളും ക്യാപ്റ്റന്റെ നിര്‍ദേശം പാലിക്കും.
അതേസമയം നാളെ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് കളി നടക്കുക.