India vs SA: സമനില നേടിയാൽ പോലും വിജയത്തിന് തുല്യം, രവീന്ദ്ര ജഡേജ
ഗുവാഹത്തിയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ നേടുന്ന സമനില പോലും വിജയത്തിന് തുല്യമാണെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 549 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ 27/2 എന്ന നിലയിലായിരുന്നു. നാലാം ദിവസത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജഡേജ ഇക്കാര്യം പറഞ്ഞത്.
അഞ്ചാം ദിനത്തിലെ ഓരോ സെഷനിലും ശ്രദ്ധയോടെ കളിച്ച് സമനിലയില്‍ എത്തുക എന്നത് നിര്‍ണായകമാണെന്ന് ജഡേജ അഭിപ്രായപ്പെട്ടു. അതേസമയം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്ങ്‌സില്‍ പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമായെന്നും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അവസാനദിനം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരെ അതിജീവിച്ച് സമനില നേടുന്നത് പോലും വിജയമാണെന്നാണ് ജഡേജ വ്യക്തമാക്കിയത്. അതേസമയം അഞ്ചാം ദിനത്തില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 82 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ്.