നാഗ്പൂർ ടെസ്റ്റിൽ ഓസീസിന് ടോസ്: സൂര്യകുമാർ യാദവിന് ടെസ്റ്റ് അരങ്ങേറ്റം

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (09:45 IST)
ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ റ്റെസ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബാറ്റിംഗ് തെരെഞ്ഞെടുത്തു. മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിന് പകരം സൂര്യകുമാർ ടീമിലെത്തിയതാണ് ഇന്ത്യൻ ടീമിലെ പ്രധാന മാറ്റം. സൂര്യകുമാറിൻ്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്.

3 സ്പിന്നർമാരും 2 പേസർമാരുമായാണ് ഇറങ്ങുന്നത്. രവിചന്ദ്ര അശ്വിനൊപ്പം രവീന്ദ്ര ജഡേജ അക്സർ പട്ടേൽ എന്നിവർ അന്തിമ ഇലവനിലെത്തി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസർമാർ. ഓപ്പണിങ്ങിൽ രോഹിത് ശർമയ്ക്കൊപ്പം കെ എൽ രാഹുലാകും ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക.

അതേസമയം ഓസീസ് നിരയിൽ നേഥൻ ലിയോണിനൊപ്പം സ്പിന്നർ ടോഡ് മർഫി പ്ലേയിംഗ് ഇലവനിലെത്തി. മധ്യനിരയിൽ കാമറൂൺ ഗ്രീനിൻ്റെ അഭാവത്തിൽ പീറ്റർ ഹാൻസ്കോമ്പും മാറ്റ് റെൻഷോയും ഓസീസിൻ്റെ അന്തിമ ഇലവനിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :