ആദ്യ ടെസ്റ്റിനുള്ള പിച്ചിൽ ദ്രാവിഡിന് അതൃപ്തി, പിച്ച് അവസാന നിമിഷം മാറ്റാൻ നിർദേശിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (16:36 IST)
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടങ്ങാനിരിക്കെ നാഗ്പൂരിൽ ഒരുക്കിയ പിച്ചിൽ ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡിന് അതൃപ്തിയെന്ന് റിപ്പോർട്ട്. സ്പിൻ കുരുക്കിൽ ഓസീസിനെ തളച്ചിടാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായ പിച്ചുകളും ആവശ്യമാണ്. എന്നാൽ നാഗ്പൂരിലെ പിച്ചിൽ ദ്രാവിഡ് സംതൃപ്തനല്ലെന്നും അവസാന നിമിഷം പിച്ച് മാറ്റാൻ ദ്രാവിഡ് ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.

പരിശീലനത്തിനിടെ പിച്ച് പരിശോധിച്ച ദ്രാവിഡ് സ്റ്റേഡിയം ക്യൂറേറ്റർ അഭിജിത് പിപ്രോഡെയോട് തൻ്റെ അതൃപ്തി അറിയിക്കുകയും പിച്ച് മാറ്റാൻ നിർദേശം നൽകുകയുമായിരുന്നു. മത്സരത്തിൻ്റെ 3 ദിവസം മുൻപാണ് ദ്രാവിഡ് പിച്ച് മാറ്റാൻ നിർദേശം നൽകിയത്. തിങ്കളാഴ്ച പിച്ചിൽ പുല്ലുണ്ടായിരുന്നുവെങ്കിലും ഇത് പൂർണമായി വെട്ടിമാറ്റും. സ്പിൻ പിച്ചിൻ്റെ സാധ്യതകൾ പൂർണമായും മുതലെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :