അനുബന്ധ വാര്‍ത്തകള്‍
- ജയ്സ്വാളും ജുറലും കഴിഞ്ഞ കൊല്ലത്തെ പിള്ളേരല്ല, രാജസ്ഥാന്റെ സ്റ്റാര്‍ വാല്യൂവില്‍ കുത്തനെ ഉയര്‍ച്ച
- Dhruv Jurel: ട്രോഫി മാത്രമാണ് ലക്ഷ്യം, സെഞ്ചുറി നേടാനാവത്തതിൽ ദുഖമില്ലെന്ന് ജുറൽ
- കീപ്പിംഗ് ഓപ്ഷനായി ഇനി ജുറലും, രാജസ്ഥാന്റെ ഫിനിഷര്‍ സഞ്ജുവിന്റെ കരിയര്‍ ഫിനിഷറാകുമോ?
- Dhruv Jurel: സെഞ്ചുറിയേക്കാൾ വിലപ്പെട്ട 90, ഇന്ത്യയെ തോളിലേറ്റിയ പ്രകടനവുമായി ജുറൽ
- അവൻ കൊള്ളാം, ഭാവിയുണ്ട്: ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ജോ റൂട്ട്
ടെസ്റ്റിൽ മികച്ച പ്രകടനം, എന്നിട്ടും എന്തുകൊണ്ട് ജുറലിനും സർഫറാസിനും കരാറില്ല?
Sarfaraz and Jurel
ബിസിസിഐ സെന്‍ട്രല്‍ കരാര്‍ ലഭിക്കുന്നതിനായുള്ള നിബന്ധനയില്‍ ദേശീയ ടീമിനായി കുറഞ്ഞത് 3 ടെസ്റ്റോ 8 ഏകദിനമോ 10 ടി20 മത്സരങ്ങളോ കളിച്ചിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിബന്ധന പാലിക്കുന്ന പക്ഷം കളിക്കാര്‍ക്ക് സി ഗ്രേഡ് കരാര്‍ ലഭിക്കും. ധ്രുവ് ജുറലും സര്‍ഫറാസ് ഖാനും 2 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ഇരുവരും ഉള്‍പ്പെടുകയാണെങ്കില്‍ ഇരുവര്‍ക്കും സ്വാഭാവികമായി കരാര്‍ ലഭിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
രണ്ടാം ടെസ്റ്റ് മുതല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതോടെയാണ് മോശം പ്രകടനമായിരുന്നിട്ടും രജത് പാട്ടീദാറിന് വാര്‍ഷിക കരാര്‍ ലഭിച്ചത്. സി ഗ്രേഡ് കരാര്‍ ലഭിക്കുന്ന താരങ്ങള്‍ക്ക് ഒരു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.സഞ്ജു സാംസണ് ഉള്‍പ്പടെ 15 താരങ്ങള്‍ക്കാണ് നിലവില്‍ സി ഗ്രേഡ് കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.