1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England batter Joe root praises Indian youngster dhruv jurel

അവൻ കൊള്ളാം, ഭാവിയുണ്ട്: ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ജോ റൂട്ട്

Jurel
റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്റ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് സ്‌കോറായ 353 റണ്‍സ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 219 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലായിരുന്നു. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 134 റണ്‍സ് പിറകിലാണ് ഇന്ത്യ. നിലവില്‍ മത്സരത്തില്‍ പിറകിലാണെങ്കിലും ഇന്ത്യന്‍ യുവതാരം ധ്രുവ് ജുറെലിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്ററായ ജോ റൂട്ട്.
 
പ്രതിഭയുള്ള താരമാണ് ധ്രുവ് ജുറലെന്നും ടി20 ക്രിക്കറ്റിലേതിന് വ്യത്യസ്തമായി തന്റെ ബാറ്റിംഗിന്റെ മറ്റൊരു തലമാണ് ജുറല്‍ പ്രകടിപ്പിക്കുന്നതെന്ന് ജോ റൂട്ട് പറയുന്നു. റാഞ്ചി ടെസ്റ്റിലെ രണ്ടാം ദിന മത്സരശേഷമായിരുന്നു റൂട്ടിന്റെ പ്രശംസ. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 58 പന്തില്‍ 30 റണ്‍സായിരുന്നു ധ്രുവ് നേടിയിരുന്നത്.
അടുത്ത ലേഖനം
India vs England, 4th Test: നാണക്കേടില്‍ നിന്ന് കരകയറ്റി ജുറല്‍; ഇന്ത്യ ഇപ്പോഴും 134 റണ്‍സ് പിന്നില്‍