1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul Injury Update

KL Rahul: വിദഗ്ധ ചികിത്സയ്ക്കായി രാഹുല്‍ ലണ്ടനിലേക്ക്, അഞ്ചാം ടെസ്റ്റും നഷ്ടമാകും !

KL Rahul Injury Update
KL Rahul: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍.രാഹുലിന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും നഷ്ടമാകും. വിദഗ്ധ ചികിത്സയ്ക്കായി താരം ലണ്ടനിലേക്ക് പോകുകയാണ്. ഇക്കാരണത്താല്‍ മാര്‍ച്ച് ഏഴ് മുതല്‍ ആരംഭിക്കുന്ന ധരംശാല ടെസ്റ്റിലും രാഹുല്‍ കളിക്കില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മാത്രമാണ് രാഹുലിന് കളിക്കാന്‍ സാധിച്ചത്. 
 
വലത് തുടയില്‍ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനു വിശ്രമം ആവശ്യമായി വന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലാണ് താരത്തിനു പരുക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുന്ന രാഹുല്‍ ഐപിഎല്‍ ആകുമ്പോഴേക്കും തിരിച്ചെത്തിയേക്കും. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനാണ് രാഹുല്‍. 
 
അടുത്ത ലേഖനം
ജയ്‌സ്വാളും ജുറലും കഴിഞ്ഞ കൊല്ലത്തെ പിള്ളേരല്ല, രാജസ്ഥാന്റെ സ്റ്റാര്‍ വാല്യൂവില്‍ കുത്തനെ ഉയര്‍ച്ച