1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Glen philips breaks phil salts world record

ഫിലിപ്സ് ഫീൾഡർ മാത്രമെന്ന് കരുതിയോ, ഫിഫ്റ്റിക്ക് മുകളിൽ ഫിഫ്റ്റി, ഇന്ത്യയെ ഞെട്ടിച്ച പ്രകടനം: ലോക റെക്കോർഡ്

ഒരു ടി20 ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് ഫിലിപ്‌സ് ഇന്ത്യക്കെതിരെ കുറിച്ചത്.

Glen philips, Phil salt, world record, Cricket News, India vs Newzealand
ഇന്ത്യക്കെതിരായ ടി20 പരമ്പര 3-2ന് കൈവിട്ടെങ്കിലും പരമ്പരയിലെ അവസാന 2 മത്സരങ്ങളില്‍ വിജയിച്ച് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് ന്യൂസിലന്‍ഡ്. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന് അതേനാണയത്തില്‍ മറുപടി പറയാന്‍ ഇക്കുറി കരുത്തായത് ഗ്ലെന്‍ ഫിലിപ്‌സിന്റെ വമ്പന്‍ പ്രകടനമായിരുന്നു. സീരീസിലെ 4 കളികളിലും മിന്നിയ ഫിലിപ്‌സ് 5 മത്സരങ്ങളില്‍ നിന്ന് 3 അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 341 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒപ്പം ഒരു ലോക റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി.
 
ഒരു ടി20 ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് ഫിലിപ്‌സ് ഇന്ത്യക്കെതിരെ കുറിച്ചത്. 2023ല്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് താരമായ ഫില്‍ സാള്‍ട്ട് കുറിച്ച റെക്കോര്‍ഡാണ് ഗ്ലെന്‍ ഫിലിപ്‌സ് മറികടന്നത്. 82,70,17,107,65 എന്നിങ്ങനെയാണ് ഫിലിപ്‌സിന്റെ പരമ്പരയിലെ പ്രകടനങ്ങള്‍. ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ 4 അര്‍ധസെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാകാനും ഫിലിപ്‌സിനായി. 2022ല്‍ പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2024ല്‍ ജപ്പാന്റെ എസ് രവിചന്ദ്രനും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വലിയ പ്രതീക്ഷകളോടെ എത്തിയതാണ്, പക്ഷേ...! ഭുവിക്ക് കഠിനമോ?