1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Glen maxwell hospitalized after partying

MaxWell: മദ്യപിച്ച് കോൺ തെറ്റി ആശുപത്രിയിൽ, ക്രിക്കറ്റ് ഓാസ്ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കി മാക്സ്വെൽ

Maxwell
നൈറ്റ് പാര്‍ട്ടിക്കിടെ മദ്യപിച്ച് അവശനായ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയ്ക്ക് പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായും തുടര്‍ന്ന് ടീമിനൊപ്പം പരിശീലന ക്യാമ്പില്‍ എത്തിയതായും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രാത്രി നടന്ന സംഗീത പരിപാടിക്കിടെയാണ് താരം മദ്യപിച്ച് അവശനായത്.
 
ഇതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തിയാണ് താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മാക്‌സ്വെല്‍ ടീമില്‍ ഇടം പിടിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് താരം മദ്യപിച്ച് ആശുപത്രിയിലായ വിവരവും പുറത്തുവന്നത്. ഏകദിന പരമ്പരയ്ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ മാക്‌സ്വെല്‍ ഓസീസ് കുപ്പായത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 9 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
അടുത്ത ലേഖനം
Ayodhya Ram Temple: പ്രാൺ പ്രതിഷ്ടയ്ക്ക് രോഹിത്തിനും കോലിയ്ക്കുമെല്ലാം ക്ഷണം ലഭിച്ചു, പങ്കെടുത്തത് ജഡേജ മാത്രം