1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. IPL 2024 may start from march 22 says reports

IPL 2024: ഐപിഎൽ മത്സരങ്ങൾ മാർച്ച് 22 മുതൽ, ഫൈനൽ മെയ് 16നെന്ന് റിപ്പോർട്ട്

IPL
ഐപിഎല്‍ പതിനേഴാം പതിപ്പ് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് പതിനാറിനായിരിക്കും ഫൈനല്‍ മത്സരം നടക്കുക. രാജ്യത്തെ തെരെഞ്ഞെടുപ്പ് തീയ്യതികളുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടായ ശേഷമെ ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണം ഉണ്ടാവുകയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വാക്കിനായി കാത്തിരിക്കുകയാണ്. സുരക്ഷയും മറ്റ് ക്രമീകരണങ്ങളെയും പറ്റി എല്ലാ ഫ്രാഞ്ചൈസി അധികൃതരുമായും ചര്‍ച്ച നടത്തും. നിലവില്‍ മത്സരങ്ങള്‍ രാജ്യത്ത് നിന്ന് മാറ്റുന്നതിനെ പറ്റി ആലോചിക്കുന്നില്ല. ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നും ഐപിഎല്‍ 2024ന് കളിക്കാരെ ലഭ്യമാക്കുമെന്ന ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരുന്നു ഐപിഎല്‍ സ്വന്തമാക്കിയത്.
അടുത്ത ലേഖനം
Rohit - Kohli:രോഹിത് ചെയ്യുന്നത് കണ്ട് കോലി മെനക്കെടരുത്, രോഹിത്തിന് പറ്റുന്നത് പോലെയല്ല: ഉപദേശവുമായി കെ ശ്രീകാന്ത്