അനുബന്ധ വാര്‍ത്തകള്‍
- ക്രിസ് ഗെയ്ലിന് ശേഷം അപൂര്‍വ്വ നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്
- 'ഹാര്‍ദിക്കേ...മലയാളികളോടാണോ കളി'; സഞ്ജുവിനോട് മുട്ടാന്‍ വന്ന ഗുജറാത്ത് നായകനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
- ഹാര്‍ദിക് ചൊറിഞ്ഞു, സഞ്ജു കേറി മാന്തി; സ്ലെഡ്ജിങ്ങിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് രാജസ്ഥാന് നായകന്
- ബുമ്രയ്ക്ക് പിന്നാലെ ശ്രേയസ് അയ്യരും രജത് പാട്ടീദാറും ശസ്ത്രക്രിയയ്ക്കായി യുകെയിലോട്ട്
- വിജയിച്ചാൽ ക്രെഡിറ്റ് എടുക്കുന്നവർ തോറ്റാൽ ഉത്തരവാദിത്വവും എടുക്കണം: പോണ്ടിംഗിനെതിരെ സെവാഗ്
' വല്ലാത്തൊരു സ്വഭാവം, ഇവനൊക്കെ എങ്ങനെ ഇന്ത്യയെ നയിക്കും ' ; ഹാര്‍ദിക്കിനെതിരെ രൂക്ഷ വിമര്‍ശനം
രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണെ ഹാര്‍ദിക് മത്സരത്തിനിടെ സ്ലെഡ്ജ് ചെയ്തതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്
ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. സഹതാരങ്ങളോട് യാതൊരു ബഹുമാനവും ഇല്ലാത്ത ഹാര്‍ദിക് എങ്ങനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പോകുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിലെ ഹാര്‍ദിക്കിന്റെ പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിച്ചത്. പരസ്പര ബഹുമാനമില്ലാതെയാണ് ഹാര്‍ദിക് ഗ്രൗണ്ടില്‍ നില്‍ക്കുന്നതെന്നും സഹതാരങ്ങളെ കൂടി വെറുപ്പിക്കുകയാണ് ഹാര്‍ദിക് ചെയ്യുന്നതെന്നും ആരാധകര്‍ വിമര്‍ശിച്ചു.
രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണെ ഹാര്‍ദിക് മത്സരത്തിനിടെ സ്ലെഡ്ജ് ചെയ്തതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്. സഞ്ജുവിന്റെ അടുത്ത് വന്ന് ഹാര്‍ദിക് എന്തോ പറയുന്നുണ്ടായിരുന്നു. എന്നാല്‍ വളരെ സൗമ്യമായാണ് സഞ്ജു ഇതിനോട് പ്രതികരിച്ചത്. മാത്രമല്ല പലപ്പോഴും സഞ്ജുവിനെ ഹാര്‍ദിക് പരിഹസിച്ചിരുന്നു. ഇതിനെല്ലാം ബാറ്റ് കൊണ്ട് മറുപടി കൊടുക്കുകയാണ് സഞ്ജു ചെയ്തത്.
തന്റെ ടീം അംഗമായ മുഹമ്മദ് ഷമിയോട് ഹാര്‍ദിക് ദേഷ്യപ്പെട്ടതും ശരിയായില്ലെന്ന് ആരാധകര്‍ പറയുന്നു. രവിചന്ദ്രന്‍ അശ്വിന് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയപ്പോഴാണ് ഷമിയെ ഹാര്‍ദിക് ദേഷ്യത്തോടെ നോക്കിയത്. ഇതൊന്നും ഒരു നല്ല ക്യാപ്റ്റന്‍ ചേരുന്നതല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സ്വഭാവവും വെച്ച് ഹാര്‍ദിക് ഇന്ത്യയെ നയിച്ചാല്‍ ശരിയാകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.