ബുമ്രയ്ക്ക് പിന്നാലെ ശ്രേയസ് അയ്യരും രജത് പാട്ടീദാറും ശസ്ത്രക്രിയയ്ക്കായി യുകെയിലോട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (16:22 IST)
ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും രജത് പാട്ടീദാറും ശസ്ത്രക്രിയയ്ക്കായി യുകെയിലേക്ക്. ബിസിസിഐ തന്നെയാണ് ഇരുതാരങ്ങളുടെയും പരിക്കിനെ പറ്റി വിശദമാക്കിയത്. നിലവിൽ രജത് ബിസിസിഐ കോണ്ട്രാക്റ്റിലുള്ള താരമല്ല എങ്കിലും ബിസിസിഐ ശ്രദ്ധ പുലർത്തുന്ന താരമാണെന്നും മികച്ച ചികിത്സ തന്നെ താരത്തിന് ലഭ്യമാക്കുമെന്നും ബിസിസിഐ അറിയിച്ചു.

കഴിഞ്ഞ ഐപിഎൽ സീസണിൽ ആർസിബിയെ പ്ലേ ഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് രജത് പാട്ടീദാർ. ഇക്കൊല്ലം താരത്തിൻ്റെ അസ്സാന്നിധ്യത്തിൽ ദുർബലമായ മധ്യനിരയോടെയാണ് ആർസിബി കളിക്കാനിറങ്ങുന്നത്. അതേസമയം പുറം വേദനയെ തുടർന്ന് വിശ്രമത്തിലുള്ള ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ അടുത്തയാഴ്ച നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ പേസറായ ജസ്പ്രീത് ബുമ്രയുടെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചെന്നും എൻസിഎയിൽ താരം തിരിച്ചെത്തിയെന്നും ബിസിസിഐ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :