വിജയിച്ചാൽ ക്രെഡിറ്റ് എടുക്കുന്നവർ തോറ്റാൽ ഉത്തരവാദിത്വവും എടുക്കണം: പോണ്ടിംഗിനെതിരെ സെവാഗ്

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (14:48 IST)
ഐപിഎല്ലിലെ നിലവിലെ സീസണിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. റിക്കി പോണ്ടിംഗ് പരിശീലകനായ ശേഷം ഐപിഎല്ലിൽ മെച്ചപ്പെട്ട പ്രകടനമാണ് ഡൽഹി നടത്തിയിട്ടുള്ളത്. എന്നാൽ ഈ സീസണിൽ ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് ഡൽഹിയുടെ പ്രകടനം. തുടരെ ടീം തോൽവികളേറ്റ് വാങ്ങുന്ന സാഹചര്യത്തിൽ പരിശീലകൻ റിക്കി പോണ്ടിംഗിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരമായ വിരേന്ദർ സെവാഗ്.

ഡൽഹിയുടെ നിലവിലെ ദയനീയമായ പ്രകടനത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും പരിശീലകൻ റിക്കി പോണ്ടിംഗിനാണെന്ന് സെവാഗ് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിൽ ആർസിബിയോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സെവാഗിൻ്റെ വിമർശനം. ഡൽഹിയെ ഫൈനൽ വരെയെത്തിച്ച പരിശീലകനാണ് പോണ്ടിംഗ്. അതിൻ്റെ ക്രെഡിറ്റ് പോണ്ടിംഗിന് ലഭിക്കുന്നുണ്ട്. ടീം മിക്ക സീസണിലും പ്ലേ ഓഫിലെത്തുമ്പോഴും പോണ്ടിംഗിന് ക്രെഡിറ്റ് ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ടീം തുടരെ പരാജയപ്പെടുമ്പോൾ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അദ്ദേഹം മുന്നോട്ട് വരണം. സെവാഗ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :