1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Devdutt Padikkan to stay in Australia

ഗില്ലിന്റെ പരുക്ക് ഗുരുതരമോ? ദേവ്ദത്ത് പടിക്കലിനോടു ഓസ്‌ട്രേലിയയില്‍ തുടരാന്‍ ആവശ്യപ്പെട്ട് ടീം മാനേജ്‌മെന്റ്

നവംബര്‍ 22 നു പെര്‍ത്തിലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം

Devdutt Padikkan to stay in Australia
ഓസ്‌ട്രേലിയയില്‍ ആയിരുന്ന ഇന്ത്യ എ ടീം ഇന്ന് നാട്ടിലേക്ക് തിരിക്കും. ഋതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന ദേവ്ദത്ത് പടിക്കല്‍ മാത്രം ഓസ്‌ട്രേലിയയില്‍ തുടരും. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ബാക്കപ്പ് ഓപ്ഷനായാണ് പടിക്കലിനോടു ഓസ്‌ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 
 
നവംബര്‍ 22 നു പെര്‍ത്തിലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം. ശുഭ്മാന്‍ ഗില്ലിനെ പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാംപ് ആശങ്കയിലാണ്. പെര്‍ത്ത് ടെസ്റ്റില്‍ ഗില്‍ കളിക്കില്ല. ഈ സാഹചര്യത്തിലാണ് പടിക്കലിനോടു ഓസ്‌ട്രേലിയയില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 
ഓസ്‌ട്രേലിയയില്‍ പരിശീലനത്തിനിടെയാണ് ഗില്ലിന്റെ കൈവിരലില്‍ പരുക്കേറ്റത്. ഏതാനും ദിവസത്തെ പൂര്‍ണ വിശ്രമം ഗില്ലിനു ആവശ്യമാണ്. 
അടുത്ത ലേഖനം
ജയ്സ്വാളും ഗില്ലും തിരിച്ചെത്തിയാൽ വലിയ തലവേദന, സഞ്ജുവിന് ടീമിൽ ഇടമില്ലെ?, സൂര്യകുമാർ യാദവ് നൽകുന്ന സൂചന എന്ത്?