അനുബന്ധ വാര്‍ത്തകള്‍
- ബോർഡർ- ഗവാസ്കർ പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി പരിക്ക്, കെ എൽ രാഹുലിനും അഭിമന്യു ഈശ്വരനും പിന്നാലെ ഗില്ലിനും പരിക്ക്
- സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ല, കാരണമുണ്ട്: സഞ്ജു പറയുന്നു
- Border-Gavaskar Trophy 2024/25 Schedule: ആവേശം വാനോളം; ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിനു ഇനി ദിവസങ്ങള്‍ മാത്രം, ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയെ കുറിച്ച് അറിയേണ്ടതെല്ലാം
- Sanju Samson: 'മോളേ കുഴപ്പമൊന്നും ഇല്ലല്ലോ'; സിക്സടിച്ച ശേഷം വിഷമിച്ച് സഞ്ജു, വേദന കൊണ്ട് കരഞ്ഞ് യുവതി (വീഡിയോ)
- Suryakumar Yadav: കാത്തുകാത്തു കിട്ടിയ വണ്‍ഡൗണ്‍ പൊസിഷന്‍ തിലകിനായി ത്യാഗം ചെയ്ത് സൂര്യ; നിങ്ങളാണ് യഥാര്‍ഥ ഹീറോയെന്ന് ആരാധകര്‍
Rohit Sharma: 'റിതികയും കുഞ്ഞും സുഖമായിരിക്കുന്നു'; ടീമിനു വേണ്ടി ഓസ്ട്രേലിയയിലേക്ക് പറക്കാന്‍ രോഹിത്?
പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിനു പരുക്കേറ്റതും രോഹിത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ട്
Rohit Sharma: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിച്ചേക്കും. ഭാര്യയുടെ പ്രസവത്തിനായി രോഹിത് ആദ്യ ടെസ്റ്റ് കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രോഹിത്തിന്റെ ഭാര്യ റിതികയുടെ ഡെലിവറി വെള്ളിയാഴ്ച കഴിഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡെലിവറി കഴിഞ്ഞതിനാല്‍ രോഹിത് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനായി ഓസ്ട്രേലിയയിലേക്ക് പോകുമെന്നാണ് വിവരം.
ആദ്യ ടെസ്റ്റിന്റെ ദിവസങ്ങളില്‍ ആയിരിക്കും റിതികയുടെ ഡെലിവറി എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഭാര്യക്കൊപ്പം ആയിരിക്കാന്‍ വേണ്ടി പെര്‍ത്ത് ടെസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറഞ്ഞതിലും നേരത്തെ ഡെലിവറി നടന്ന സാഹചര്യത്തില്‍ പെര്‍ത്ത് ടെസ്റ്റിനായി രോഹിത് ഇന്ത്യയില്‍ നിന്ന് ഉടന്‍ തിരിക്കുമെന്നാണ് വിവരം.
പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിനു പരുക്കേറ്റതും രോഹിത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ട്. ഗില്ലിന് ആദ്യ ടെസ്റ്റ് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത്തിന്റെ അഭാവം കൂടിയാകുമ്പോള്‍ ടീമിനു കനത്ത തിരിച്ചടിയാകും. അതിനാല്‍ കൂടിയാണ് രോഹിത് ഓസ്ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. രോഹിത് എത്തിയില്ലെങ്കില്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ നയിക്കുക.