1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Big set back for india before first test vs australia

ബോർഡർ- ഗവാസ്കർ പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി പരിക്ക്, കെ എൽ രാഹുലിനും അഭിമന്യു ഈശ്വരനും പിന്നാലെ ഗില്ലിനും പരിക്ക്

Virat Kohli and Shubman Gill, India, Cricket News, Webdunia malayalam, Kerala News
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുന്‍പായി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിശീലന മത്സരത്തില്‍ കെ എല്‍ രാഹുലിന് പരിക്കേറ്റതിന് പിന്നാലെ ഓപ്പണിംഗ് താരമായ ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റു. പരിശീലന സെഷനില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗില്ലിന്റെ കൈവിരലിന് പരിക്കേറ്റത്. കൈവിരലിന് പരിക്കേറ്റ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നാണ് സൂചന.
 
പരിശീലന സെഷനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ട് കെ എല്‍ രാഹുലിന്റെ കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനും പരിക്കേറ്റു. മറ്റൊരു യുവതാരമായ അഭിമന്യു ഈശ്വരനും പരിക്ക് മൂലം ആദ്യമത്സരം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്ത്യയിലായിരുന്ന നായകന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ ടീമിനൊപ്പം ചേര്‍ന്നേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 
 നായകന്‍ രോഹിത് ശര്‍മയ്ക്ക് പുറമെ കെ എല്‍ രാഹുലും ഗില്ലും സര്‍ഫറാസ് ഖാനും ആദ്യ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കില്‍ ധ്രുവ് ജുറലിന് ആദ്യ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കും. രോഹിത് ശര്‍മ വിട്ടുനില്‍ക്കുകയാണെങ്കില്‍ ജസ്പ്രീത് ബുമ്രയാകും പെര്‍ത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക.
 
അടുത്ത ലേഖനം
Rohit Sharma: 'റിതികയും കുഞ്ഞും സുഖമായിരിക്കുന്നു'; ടീമിനു വേണ്ടി ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ രോഹിത്?