1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mcgrath predicts kohli may struggle in australia

കോലിയെ ഗോട്ടായി വാഴ്ത്തി ഓസീസ് മാധ്യമങ്ങൾ, മെരുക്കാൻ വഴിയുണ്ടെന്ന് മഗ്രാത്ത്

Virat Kohli
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പര തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലെല്ലാം തിളങ്ങി നില്‍ക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലിയാണ്. സമീപകാലത്തായി ടെസ്റ്റില്‍ അത്ര മികച്ച സമയത്തിലൂടെയല്ല കടന്നുപോകുന്നതെങ്കിലും വരാനിരിക്കുന്ന പരമ്പരയില്‍ കോലി മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
 
 എന്നാല്‍ കോലിയ്ക്ക് ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പര എളുപ്പമാവില്ലെന്നാണ് മുന്‍ ഓസീസ് പേസറും ഇതിഹാസതാരവുമായ ഗ്ലെന്‍ മഗ്രാത്ത് പറയുന്നത്. കോലി വൈകാരികമായി മത്സരത്തെ സമീപിക്കുന്ന താരമാണെന്നും തുടക്കത്തില്‍ മോശം സ്‌കോറുകള്‍ നേരിട്ടാല്‍ കോലി സമ്മര്‍ദ്ദത്തിന് അടിപ്പെടുമെന്നും മഗ്രാത്ത് പറയുന്നു.
അടുത്ത ലേഖനം
ജയ്സ്വാളും ഗില്ലും തിരിച്ചെത്തിയാൽ വലിയ തലവേദന, സഞ്ജുവിന് ടീമിൽ ഇടമില്ലെ?, സൂര്യകുമാർ യാദവ് നൽകുന്ന സൂചന എന്ത്?