അനുബന്ധ വാര്‍ത്തകള്‍
- Cricket Worldcup: ഏകദിന ലോകകപ്പ്: സമ്മർദ്ദം ഇന്ത്യയ്ക്ക് മുകളിൽ, പാകിസ്ഥാൻ തോൽപ്പിക്കുമെന്ന് അക്തർ
- തിരക്കിട്ട് ലോകകപ്പുകളില്‍ കൊണ്ടുവന്ന വിജയ് ശങ്കറും വരുണ്‍ ചക്രവര്‍ത്തിയും എവിടെ ? തിലകിന്റെ ഭാവിയും നശിപ്പിക്കണമോ?
- വിജയിക്കുകയല്ലാതെ വഴിയില്ല, ലോകകപ്പിൽ പുറത്തായാൽ ദ്രാവിഡും പുറത്ത്
- Cricket Worldcup: സച്ചിന്റെ റെക്കോര്‍ഡുകള്‍ പലതും കോലി തകര്‍ത്തേക്കാം, പക്ഷേ ലോകകപ്പിലെ നേട്ടങ്ങളില്‍ സച്ചിന് വേറെ ലെവല്‍
- 2019ൽ ഇന്ത്യ സെമിയിൽ തോറ്റത് അവൻ ടീമിലില്ലാത്തത് കൊണ്ട്, അർഹിച്ച അംഗീകാരം അവന് കൊടുത്തില്ല: രവി ശാസ്ത്രി
ലോകകപ്പ് വേദിയിൽ വീണ്ടും മാറ്റം, ലോകത്തിന് മുൻപ് നാണം കെട്ട് ബിസിസിഐ
ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിൻ്റെ മത്സരക്രമം വീണ്ടും മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. തുടർച്ചയായി മത്സരങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ സമീപിച്ചതോടെയാണ് വേദിയിൽ മാറ്റം വരുത്താൻ ബിസിസിഐ നിർബന്ധിതരായിരിക്കുന്നത്.
ഒക്ടോബർ 9ന് നെതർലൻഡ്സും ന്യൂസിലൻഡും തമ്മിലുള്ള മത്സരവും ഒക്ടോബർ 10ന് ശ്രീലങ്ക- പാകിസ്ഥാൻ പോരാട്ടവും ഹൈദരാബാദിലാണ് നിശ്ചയിച്ചിരുന്നത്. തുടർച്ചയായി 2 ദിവസങ്ങളിൽ മത്സരം നടത്തുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ എടുത്തിരിക്കുന്നത്. ജൂണിലാണ് ബിസിസിഐ ആദ്യമായി ലോകകപ്പിനായി മത്സരക്രമം ആദ്യമായി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നിരവധി മാറ്റങ്ങൾ ബിസിസിഐ വരുത്തുകയും ചെയ്തിരുന്നു. ലോകകപ്പിന് 45 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വീണ്ടും ഇപ്പോൾ മത്സരവേദി മാറ്റുന്നതിനെ പറ്റി ബിസിസിഐ ചിന്തിക്കുന്നത്.