അനുബന്ധ വാര്‍ത്തകള്‍
- സച്ചിന് പോലും നേടാനായില്ല, അപൂർവ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ
- പരിക്ക്, ടീമിലില്ല എന്നിട്ടും ഷെഹീൻ അഫ്രീദിയെ ദുബൈയ്ക്ക് വിളിച്ച് വരുത്തി, ബാബർ അസമിൻ്റെ നീക്കത്തിന് പിന്നിലെന്ത്?
- ആ രണ്ട് പാക് പേസർമാരെ സ്പിന്നർമാരെ പോലെയാണ് എനിക്ക് തോന്നിയത്: ഏഷ്യാക്കപ്പിന് തൊട്ടുമുൻപ് പാകിസ്ഥാനെ ചൊറിഞ്ഞ് സെവാഗ്
- ആ മനുഷ്യൻ്റെ സേനാ നായകൻ ആകാൻ കഴിഞ്ഞതാണ് കരിയറിലെ വലിയ ഭാഗ്യം, ധോനിയോടുള്ള ആദരവ് തുറന്ന് പറഞ്ഞ് കോലി
- India vs Pakistan Asia Cup 2022, Predicted Playing 11: പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക ദിനേശ് കാര്‍ത്തിക്ക് ഇല്ലാതെ, രോഹിത്തും രാഹുലും തന്നെ ഓപ്പണര്‍മാര്‍
Asia Cup 2022: ഏഷ്യാ കപ്പിന് ഇന്ന് തുടക്കം, ഇന്ത്യ നാളെ പാക്കിസ്ഥാനെതിരെ
ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ഏഷ്യാ കപ്പ് പോരാട്ടം
Asia Cup Schedule, Live telecast, Time: ഏഷ്യാ കപ്പിനായുള്ള ആറ് ടീമുകളുടെ പോരാട്ടം ഇന്നുമുതല്‍. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ഹോംഗ് കോങ് എന്നീ ടീമുകളാണ് ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടുക.
ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ഏഷ്യാ കപ്പ് പോരാട്ടം. ട്വന്റി 20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ഇന്ത്യ, പാക്കിസ്ഥാന്, ഹോംഗ് കോങ് എന്നിവരാണ് എ ഗ്രൂപ്പിലെ മൂന്ന് ടീമുകള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവരാണ് ബി ഗ്രൂപ്പ്.
ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക. ശ്രീലങ്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക. യുഎഇ സമയം വൈകിട്ട് ആറ് മണിക്കും. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ഫൈനല്‍.
സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലാണ് ഏഷ്യാ കപ്പ് തത്സമയ സംപ്രേഷണം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ കാണാന്‍ സാധിക്കും.
ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.