ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിച്ചു; ആശ്വാസം

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കിയ നടപടി പിന്‍വലിച്ചതോടെ ഒക്ടോബര്‍ 11 മുതല്‍ 30 വരെ നടക്കേണ്ട അണ്ടര്‍-17 വനിത ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ വ്യക്തമാക്കി

രേണുക വേണു| Last Modified ശനി, 27 ഓഗസ്റ്റ് 2022 (08:16 IST)

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഫിഫ പിന്‍വലിച്ചു. ഫെഡറേഷന്‍ ഭരണത്തില്‍ മൂന്നാം കക്ഷിയുടെ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ഫിഫയുടെ നടപടി. ഇതോടെ രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ക്ലബുകള്‍ക്ക് മറ്റ് രാജ്യാന്തര ടൂര്‍ണമെന്റുകളുടെ ഭാഗമാവാനോ സാധിക്കാതെ വന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കിയ നടപടി പിന്‍വലിച്ചതോടെ ഒക്ടോബര്‍ 11 മുതല്‍ 30 വരെ നടക്കേണ്ട അണ്ടര്‍-17 വനിത ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :