1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. James anderson Unique record

സച്ചിന് പോലും നേടാനായില്ല, അപൂർവ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

James anderson
ഓൾഡ് ട്രാഫോർഡിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് നേട്ടമാണ് ആൻഡേഴ്സൺ സ്വന്തമാക്കിയത്.
 
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 100 ഹോം മത്സരങ്ങൾ കളിക്കുന്ന കളിക്കാരനെന്ന നേട്ടമാണ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. 174മത് ടെസ്റ്റ് മത്സരത്തിലാണ് താരത്തിൻ്റെ നേട്ടം. 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ 94 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് സച്ചിൻ കളിച്ചിട്ടുള്ളത്. ഓസീസിൽ മാത്രം 92 ഹോം മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിച്ചു; ആശ്വാസം