അനുബന്ധ വാര്‍ത്തകള്‍
- Ashes 1 st Test, England vs Australia: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍, ഓസീസിന് ജയിക്കാന്‍ വേണ്ടത് 174, ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകള്‍
- സ്പിൻ പേടിയിൽ പാകിസ്ഥാൻ, ലോകകപ്പിൽ അഫ്ഗാനെതിരായ മത്സരം ചെന്നൈയിൽ നിന്നും മാറ്റണമെന്ന് ആവശ്യം
- Ashes 1st Test: ഞെട്ടിച്ച് ഇംഗ്ലണ്ട്, സ്കോര്‍ 400 ആകും മുന്‍പ് ഒന്നാം ദിനം തന്നെ ഡിക്ലയര്‍ ചെയ്തു !
- ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഇംഗ്ലണ്ട്; ആഷസില്‍ ഓസ്ട്രേലിയ പ്രതിരോധത്തിലേക്ക് !
- ഇന്ത്യയെ തോല്‍പ്പിച്ച വീമ്പുമായി വരേണ്ട, ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഓസീസിന് ബെന്‍ സ്റ്റോക്സിന്റെ താക്കീത്
ആഷസില്‍ ഇന്ന് ജയിച്ചാല്‍ ചരിത്രം, ബ്രാഡ്മാന് യുഗത്തിന് ശേഷം ഇതാദ്യം
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീളുമ്പോള്‍ ഓസീസിനെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം. മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ ഓസീസ് മുന്നോട്ട് വെച്ച 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് വിജയിക്കാനായാല്‍ ആഷസ് ചരിത്രത്തില്‍ ഒരു ഓസീസ് പിന്തുടര്ന്ന് വിജയിക്കുന്ന ഉയര്‍ന്ന നാലാമത്തെ സ്കോറാകും ഇത്.
1948ല്‍ ലീഡ്സില്‍ 404 റണ്‍സ് പിന്തുടര്ന്ന് വിജയിച്ചതാണ് ആഷസ് ചരിത്രത്തിലെ ഓസീസിന്റെ ഏറ്റവും വലിയ ചെയ്സിങ്. ഹെഡിങ്ങ്ലിയില്‍ നടന്ന മത്സരത്തില്‍ ആര്‍തര്‍ മോറിസിന്റെയും ഡോണ്‍ ബ്രാഡ്മാന്റെയും അപരാജിത സെഞ്ചുറികളായിരുന്നു ഓസീസിനെ വിജയിപ്പിച്ചത്. ഇതിന് മുന്‍പ് ഓസീസ് അഡലെയ്ഡില്‍ 315 റണ്‍സും 1928ല്‍ മെല്‍ബണില്‍ 286 റണ്‍സും പിന്തുടര്ന്ന് വിജയിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് സ്കോര്‍ മറികടക്കാനായാല്‍ ബ്രാഡ്മാന് യുഗത്തിന് ശേഷം ആഷസില്‍ ഓസീസ് പിന്തുടര്ന്ന് വിജയിക്കുന്ന ഏറ്റവും വലിയ സ്കോറാകും അത്.