ആഷസ് ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം കളി തുടങ്ങാന്‍ വൈകുന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് അഞ്ചാം ദിനം കളി തുടങ്ങാന്‍ സാധിക്കാത്തത്. ഏകദേശം ഒന്നര മണിക്കൂറോളം ഇപ്പോള്‍ തന്നെ വൈകി കഴിഞ്ഞു. മഴ കുറഞ്ഞെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടരുകയാണ്. അവസാന ദിനമായ ഇന്ന് ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 174 റണ്‍സും ഇംഗ്ലണ്ട് ജയിക്കാന്‍ ഏഴ് വിക്കറ്റുകളും. ഓസ്ട്രേലിയയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും എതിര്‍വശത്ത് ഇംഗ്ലണ്ട് ആയതിനാല്‍ എന്ത് അത്ഭുതവും പ്രതീക്ഷിക്കാം. ...