അനുബന്ധ വാര്‍ത്തകള്‍
- ഗെയിലിനെ പേടിച്ച് ഇന്ത്യ: വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി
- ജയം തേടി വിന്‍ഡീസ്; സമ്മര്‍ദ്ദമില്ലാതെ ഇന്ത്യ
- കാമുകിക്കൊപ്പം രോഹിത് ചുറ്റിനടക്കുന്നു; പെണ്‍കുട്ടിയുടെ ഫ്ളാറ്റിലും പോയി!
- ഇന്ത്യ ഹോളി ആഘോഷിക്കുബോള്‍ ഞങ്ങള്‍ ജയം ആഘോഷിക്കും: സമി
- ഗെയ്ലും ഡിവില്ലിയേഴ്സും അടിതുടങ്ങിയാല്‍ പിന്നെ ഒന്നും ചെയ്യാനില്ല: ധോണി
ഇന്ത്യന്‍ ബോളര്‍മാര്‍ തനിനിറം കാണിക്കുന്നു; വിന്‍ഡീസ് 71/5
ലോകകപ്പിൽ പൂൾ ബിയിലെ മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുന്നു. ഒടുവില്‍ വിവരം ലഭിക്കുബോള്‍ വിന്‍ഡീസ് 21 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. ജൊനാഥന്‍ ക്വാര്‍ട്ടര്‍ (21*), ഡാരന്‍ സമ്മി (3*) എന്നിവരാണ് ക്രീസില്‍.
നേരത്തെ ടോസ് നേടിയ വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയം മാത്രം പ്രതീക്ഷിച്ച് ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ സ്മിത്ത് (6) പുറത്താകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മര്‍ലോണ്‍ സാമുവല്‍സ് ഗെയിലുമൊത്ത് മികച്ച ടോട്ടം നേടുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറില്‍ സാമുവല്‍സ് (2) റണ്‍ഔട്ടാകുകയായിരുന്നു.
പതിനഞ്ചിന് രണ്ടു വിക്കറ്റ് എന്ന നിലയില്‍ പതറിയ വിന്‍ഡീസിന് അടുത്ത ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. അടുത്ത ഓവറുകളില്‍ വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ (21) മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയും ചെയ്തു. ക്രീസിലെത്തിയ ദിനേഷ് രാംദിന്‍ (0) ടീമിനെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ഉമേഷ് യാദവിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. 19മത് ഓവറില്‍ ലെന്‍ഡി സിമ്മണ്‍സിനെ (9)പുറത്താക്കി മോഹിത് ശര്‍മ്മ വിന്‍ഡീസിന് വീണ്ടും തിരിച്ചടി നല്‍കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.